തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ഇലക്ട്രിക് ബസ് വിവാദത്തിൽ മേയറുടെ നിലപാടുകൾക്ക് മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ.......
ദോഹ : പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശി പരേതനായ മച്ചിഞ്ചേരി അവറാൻ കുട്ടി ഹാജി മകൻ അബ്ബാസ് ഹൃദയാഘാതം മൂലം ഖത്തറിൽ വെച്ച് മരണപ്പെട്ടു . കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് ജോലി ചെയ്യുന്ന ബിർക്കത്തുൽ അവാമിറിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ വകറ ഹമദ് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. കേസിലെ മുഖ്യകണ്ണിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. ......
രാജ്യത്തുടനീളം നടുക്കം സൃഷ്ടിച്ച സംഭവമാണ് ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം. ക്ഷേത്രപരിസരത്ത് നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതശരീരങ്ങൾ രഹസ്യമായി മറവുചെയ്തിട്ടുണ്ട് എന്നായിരുന്നു വിസിൽ ബ്ലോവറായി രംഗത്തുവന്ന ക്ഷേത്രത്തിലെ ഒരു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ......
ദോഹ:റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ആദ്യ അന്താരാഷ്ട്ര പ്രദർശനമായ ‘റോബോടെക് 2026’ ഒക്ടോബർ 27 മുതൽ 29 വരെ ദോഹയിൽ നടക്കുമെന്ന് ഖത്തർ ചേംബർ അറിയിച്ചു. ഖത്തർ ചേംബർ ഔദ്യോഗിക പിന്തുണയോടെ സംഘടിപ്പിക്കുന്ന പ്രദർശനം ഖത്തറിന്റെ ഡിജിറ്റൽ അജണ്ട 2030-നോട് ഒത്തുചേരുന്നതാണെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ആരോഗ്യം, സ്മാർട്ട് ഗതാഗതം, ലജിസ്റ്റിക്സ്, വിദ്യാഭ്യാസം, സൈബർ സുരക്ഷ, ഭക്ഷ്യ സുരക്ഷ, ഫിൻടെക്, വ്യവസായ സാങ്കേതികവിദ്യകൾ, സ്മാർട്ട് സിറ്റികൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ ലോകോത്തര എഐ–റോബോട്ടിക്സ് കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കും. ......
ദോഹ:സുരക്ഷാ സേവന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിയമ ലംഘനങ്ങളും അറിയിക്കാൻ മെട്രാഷ് ആപ്പിലെ ‘കമ്യൂണിക്കറ്റ് വിത്ത് അസ്’ സൗകര്യം പരമാവധിഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ) പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.
സുരക്ഷാ സേവന കമ്പനികളുടെ നിയമലംഘനങ്ങൾ, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സുരക്ഷാ/നിരീക്ഷണ സ്ഥാപനങ്ങൾ, സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന കമ്പനികൾ എന്നിവക്കെതിരെയാണ് ഈ സൗകര്യം വഴി പരാതി നൽകാൻ കഴിയുക. മെട്രാഷ് ആപ്പിന്റെ ഹോം സ്ക്രീനിൽ നിന്ന് ‘Communicate with Us’ തിരഞ്ഞെടുക്കുക, തുടർന്ന് ‘Complaints’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ......
ദോഹ:വായനയുടെയും,
പഠനത്തിന്റെയും, സംവാദത്തിന്റെയും സജീവ കേന്ദ്രമായ ഖത്തർ നാഷണൽ ലൈബ്രറി (QNL), 2026-ലെ പുതുവർഷത്തെ വൈവിധ്യമാർന്ന വിദ്യാഭ്യാസ–സാംസ്കാരികപരിപാടികളോടെ വരവേൽക്കുന്നു. എല്ലാ പ്രായവിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള മെന്ററിങ് പദ്ധതികൾ, ആഴ്ചവാര സമൂഹ സംഗമങ്ങൾ, പ്രഭാഷണങ്ങൾ, സാഹിത്യ സംവാദങ്ങൾ, സംഗീതാവതരണങ്ങൾ എന്നിവയാണ് ജനുവരി മാസത്തെ പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ജനുവരി 10, 17, 24 തീയതികളിൽ നടക്കുന്ന മുർഷിദി പ്രോഗ്രാം ഹൈസ്കൂൾ വിദ്യാർഥികൾക്കും ബിരുദ വിദ്യാർഥികൾക്കും പുതിയ ബിരുദധാരികൾക്കും വ്യക്തിഗത മെന്ററിങ്, സ്കോളർഷിപ്പ്–അപേക്ഷ മാർഗനിർദേശങ്ങൾ, കരിയർ രൂപീകരണ ഉപദേശങ്ങൾ എന്നിവ നൽകും. ......
ദോഹ:ഖത്തർ നാഷണൽ വിഷൻ 2030-നെ അടിസ്ഥാനമാക്കി സുസ്ഥിരതയും നവീകരണവും മുൻനിർത്തി ഖത്തർ ഗതാഗതമേഖലയിൽ വൻ മുന്നേറ്റംകൈവരിക്കുന്നതായി ഗതാഗത മന്ത്രാലയം (MoT) അറിയിച്ചു. റോഡ്, റെയിൽ, പൊതു ഗതാഗതം, കടൽ ഗതാഗതം എന്നിവയെ ഏകോപിപ്പിച്ച സമഗ്രവും സ്മാർട്ടുമായ ഗതാഗത സംവിധാനമാണ് രാജ്യത്ത് വികസിപ്പിക്കുന്നത്.
MoT സ്ട്രാറ്റജി 2025–2030 പ്രകാരം 42 പദ്ധതികളിലായി 125 പ്രോജക്ടുകൾ നടപ്പാക്കും. ......